കോതമംഗലം: ചേലാട്-പുന്നേക്കാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് 11 കെവി പോസ്റ്റുകളും ലൈനും മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ കീരമ്പാറ, കള്ളാട്, വട്ടമറ്റം, കാഞ്ഞിരംകുന്ന്, ഊഞ്ഞാപ്പാറ, മില്ലുംപടി, പുന്നേക്കാട്, നെടുമ്പാറ, കരിയിലപ്പാറ ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.