ഊന്നുകൽ: കോതമംഗലം ഉപജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. കോതമംഗലം ലയൺസ് ക്ലബിൽ നടന്ന 35 കിലോയിൽ താഴെയുള്ള ആൺകുട്ടികളുടെ മത്സര വിഭാഗത്തിൽ ആൽബിൻ എൽദോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
45 കിലോയിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സഹൽ സലിം രണ്ടാം സ്ഥാനവും നേടി. 56 കിലോയിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മരിയ ജൂബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 74 കിലോയിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ എൽദോ ജൂബി മൂന്നാം സ്ഥാനവും നേടി.
സ്കൂളിൽ ചേർന്ന യോഗത്തിൽ മാനേജർ റവ. ഡോ. തോമസ് പോത്തനാമുഴി വിജയികളെ അനുമോദിച്ചു. പ്രധാനാധ്യാപിക സുനി എം. കുര്യൻ, ഫാ. ജോസഫ് പൊന്നേത്ത്, കായികാധ്യാപകൻ എബിൻ തോമസ്, റിജിൽ ജോയി എന്നിവർ പ്രസംഗിച്ചു.