കോതമംഗലം: ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയുടെ ഭാഗമായി കീരംപാറയിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആയിരത്തിൽപരം വിവിധങ്ങളായ ഗ്രാഫറ്റ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. 75 ശതമാനം സബ്സിഡി നിരക്കിലാണ് തൈകൾ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മഞ്ജു സാബു, വി.കെ. വർഗീസ്, ബോസ് മത്തായി, പി. എൽദോസ്, ബേസിൽ വി. ജോൺ എന്നിവർ പങ്കെടുത്തു.