കോതമംഗലം: കരിങ്ങഴ ക്ഷീര സംഘത്തിൽ ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം മധുരം പദ്ധതിയുടെ ധനസഹായ വിതരണം ആന്റണി ജോണ് എംഎൽഎ നിർവഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജോസ് ജോർജ്, ലിസി പോൾ, സുജിത്ത് രാഘവൻ, കെ.ജി. എൽദോസ് എന്നിവർ പ്രസംഗിച്ചു.