കോതമംഗലം: പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പും കോതമംഗലം ഐസിഡിഎസ് പ്രോജക്ട് പോഷൻമാ ആരോഗ്യ പരിശോധനയും ന്യൂട്രീ ക്ലിനിക് സേവനവും സംഘടിപ്പിച്ചു. അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടി വാർഡംഗം എസ്.എം. അലിയാർ ഉദ് ഘാടനം ചെയ്തു. പഞ്ചായത്തംഗം സിജി ആന്റണി അധ്യക്ഷത വഹിച്ചു. കോതമംഗലം സിഡിപിഒ പി.വി. ഷീല മുഖ്യപ്രഭാഷണം നടത്തി.