അങ്കമാലി: അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴ, മഞ്ഞപ്ര, തുറവൂർ, കാലടി, അങ്കമാലി മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഇടമലയാർ ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റി ഇടമലയാർ അങ്കമാലി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.
നിലവിൽ വിവിധ പാടശേഖരങ്ങിൽ നൂറുകണക്കിന് ഹെക്ടർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചിട്ടുണ്ട്. മരച്ചീനി, വിവിധയിനം പച്ചക്കറികൾ എന്നിവ കൃഷി നടത്തിവരികയും ആരംഭിക്കാൻ തയാറെടുക്കുകയുമാണെന്നും കർഷക സംഘം ചൂണ്ടിക്കാട്ടി. ജനങ്ങൾ കുടിവെള്ളത്തിനും ഇടമലയാർ ജലസേചന പദ്ധതിയെ ആശ്രയിക്കുന്നുണ്ട്.
ജനകീയപ്രശ്നങ്ങളെ മുൻ നിർത്തി കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തി എത്രയും വേഗത്തിൽ വെളളമെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കേരള കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റി ഇടമലയാർ അങ്കമാലി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൂർജഹാന് നിവേദനം നൽകിയത്.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. തുളസി, ജില്ല സെക്രട്ടറിയേറ്റ് അംഗം ജീമോൻ കുര്യൻ, ഏരിയ സെക്രട്ടറി പി. അശോകൻ, പ്രസിഡന്റ് സി.എൻ. മോഹനൻ, കെ.വൈ. വർഗീസ്, കെ.പി. ബിനോയ് എന്നിവരടങ്ങിയ സംഘമാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്.