കൊച്ചി: ജിസിഡിഎ കൊച്ചിയില്‍ ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ സംഘടിപ്പിക്കുന്ന ബോധി 2022 നഗരവികസന കോണ്‍ക്ലേവിനു മുന്നോടിയായി വിവിധ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന ശില്പശാലകള്ക്ക് ഇന്നു തുടക്കംകുറിക്കും. വൈകിട്ട് നാലിന് ദര്‍ബാര്‍ ഹാള്‍ റോഡിലെ ഭാരത് ഹോട്ടലില്‍ (ബിടിഎച്ച്) ജിസിഡിഎയും ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പും (ബികെആര്‍ജി) ഗൈഡഡ് അര്‍ബന്‍ ഡെവലപ്മെന്റ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ ശില്പശാലയില് ജിസിഡിഎ, ബികെആര്‍ജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ), ക്രെഡായ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.
ടൗണ്‍ പ്ലാനിംഗ് ലെജിസ്ലേഷന് സംബന്ധിച്ച രണ്ടാമെത്ത ശില്പശാല നാളെ രാവിലെ ഒമ്പത് മുതല്‍ 11.30 മുതല്‍ കളമശേരി നുവാല്‍സില്‍ നടക്കും. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
ടൗണ്‍ പ്ലാനിംഗ് ലെജിസ്ലേഷന് സംബന്ധിച്ച രണ്ടാമെത്ത ശില്പശാല നാളെ രാവിലെ ഒമ്പത് മുതല്‍ 11.30 മുതല്‍ കളമശേരി നുവാല്‍സില്‍ നടക്കും. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.