കൊച്ചി: കളമശേരി പ്രീമിയര്‍ ടയേഴ്സിലെ വിരമിച്ച ജീവനക്കാരുടെ സംഘടനയായ ‘നൊസ്റ്റാള്‍ജിയ പ്രീമിയര്‍ ടയേഴ്സി'ന്റെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് രാവിലെ 10 ന് കളമശേരി സീപാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് 13-ാമത് കുടുംബസംഗമം. പ്രീമിയര്‍ ടയേഴ്സിലെയും അപ്പോളോ ടയേഴ്സിലെയും വിരമിച്ച ജീവനക്കാര്‍ പങ്കെടുക്കും. ജീവനക്കാരുടെ മക്കളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവരെയും, 75 വയസ് തികഞ്ഞ ജീവനക്കാരെയും ചടങ്ങില്‍ ആദരിക്കുമെന്ന് കണ്‍വീനര്‍ പി.സി. നാസര്‍, സെക്രട്ടറി സി.ജെ. ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.