+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോറിയുടെ ആക്സിൽ ഒടിഞ്ഞു ; ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തംഭിച്ചു

അ​രൂ​ർ: ച​ന്തി​രൂ​രി​ൽ ടോ​റ​സ് ലോ​റി​യു​ടെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ച​ന്തി​രൂ​ർ കു​മ​ർ​ത്തു​പ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ലോ​റി​യു​ടെ ആ​ക്സ
ലോറിയുടെ ആക്സിൽ ഒടിഞ്ഞു ; ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തംഭിച്ചു
അ​രൂ​ർ: ച​ന്തി​രൂ​രി​ൽ ടോ​റ​സ് ലോ​റി​യു​ടെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ച​ന്തി​രൂ​ർ കു​മ​ർ​ത്തു​പ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ലോ​റി​യു​ടെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ് ഗ​താ​ഗ​ത​സ്തം​ഭ​നം ഉ​ണ്ടാ​യ​ത്.

ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​നി​റ്റി​ലേ​ക്ക് മെ​റ്റ​ൽ പൊ​ടി​യു​മാ​യി എ​ത്തി​യ​താ​ണ് ടോ​റ​സ്. യു ​ടേ​ൺ തി​രി​യു​മ്പോ​ഴാ​ണ് ആ​ക്സി​ൽ ഒ​ടി​ഞ്ഞ​ത്. ഈ ​സ​മ​യം ലോ​റി ദേ​ശീ​യപാ​ത​യു​ടെ കു​റു​കെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

ലോ​റി നീ​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ആ​ണ് ഒ​രു വ​രി ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്. ഉ​ച്ച​ക്ക് 12 മു​ത​ൽ ഒ​ന്ന​ര വ​രെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ട്ട് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു. തീ​ര​ദേ​ശ​ത്ത് ക​രി​ങ്ക​ൽ കെ​ട്ടു​ന്ന​തി​നാ​യി ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ച​ന്തി​രൂ​രി​ൽ സ്ഥാ​പി​ച്ച പ്ലാ​ന്‍റിലേ​ക്കാ​ണ് ലോ​റി വ​ന്ന​ത്.