മുട്ടം: ഗവ. പോളിടെക്നിക്കിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പോളിടെക്നിക്കിൽ എത്തണം.