ഗുരുവായൂർ: സ്വച്ഛ് ഭാരത് മിഷൻ പ്രഖ്യാപിച്ച സ്വച്ചതാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ നഗരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഇന്ത്യൻ സ്വച്ഛതാ ലീഗിൽ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂർ നഗരസഭ തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്തിലുടനീളമുള്ള 1850 ലധികം നഗരങ്ങൾ പങ്കെടുത്ത ലീഗിൽ കേരളത്തിൽനിന്നു ഗുരുവായൂരും ആലപ്പുഴയും ആണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കേന്ദ്ര നഗരകാര്യ വകുപ്പാണ് വിവിധ നഗരസഭകളുടെ പ്രകടനം സമൂലമായി വിലയിരുത്തി ഫലം പ്രഖ്യാപിച്ചത്. 30 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ നേട്ടം കൈവരിച്ച ഗുരുവായൂർ നഗരസഭയെ ആദരിക്കും.