കാഞ്ഞാണി: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരുകൾക്കു മഹാവിഷ്ണുവിന്റെ ദശാവതാരം ചുമർചിത്രങ്ങൾ ദൃശ്യഭംഗി പകരും.
പരന്പരാഗത കേരളീയ ശൈലിയിലാണ് ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ,കൽക്കി എന്നീ പത്തു അവതാരചിത്രങ്ങളും വിശ്വരൂപവും ഇതിൽ ഉൾപ്പെടും. ചുമർച്ചിത്ര കലാകാരൻ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ ടി.എം. മോനിഷ്, ശ്രീജിത്ത്, അക്ഷയ്കുമാർ, ജയൻ അക്കിക്കാവ് എന്നിവർ ചേർന്നാണ് രണ്ടുമാസംകൊണ്ട് ചിത്രരചന പൂർത്തിയാക്കിയത്.
ശ്രീദേവി രാംകുമാർ കാട്ടാനിൽ ആണ് വഴിപാടായി ചിത്രം സമർപ്പിക്കുന്നത്. 30 ന് രാവിലെ 9.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പഴങ്ങാംപറന്പ് ഉണ്ണികൃഷ്ണൻ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ചിത്രങ്ങളുടെ സമർപ്പണം നടക്കും. ചിത്രങ്ങളുടെ മിഴികളിൽ കറുപ്പ്നിറം നൽകിയുള്ള നേത്രോന്മീലനം സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കും. പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ തുടങ്ങിയവർ പങ്കെടുക്കും.