തൃശൂർ: ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പ് സംഘടിപ്പിക്കുന്ന "ഫുഡ് സേഫ്റ്റി ലൈസൻസ് രജിസ്ട്രേഷൻ മേള 2022' ഇന്ന് ഒളരി അക്ഷയ സെന്ററിൽ നടക്കും. രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെയാണു മേള. രാവിലെ ഒന്പ തു മുതൽ 11 വരെ ശക്തൻ ഗോൾഡൻ മാർക്കറ്റിലും രജി സ്ട്രേഷനു സൗകര്യമുണ്ടാകും.
തൃശൂർ നിയോജക മണ്ഡലത്തിലെ ഭക്ഷ്യോത്പാദന വിതരണ വിപണന സ്ഥാപനങ്ങൾ, വഴിയോര പഴം പച്ചക്കറി കച്ചവടക്കാർ, ഹോട്ടലുകൾ, ക്ലബുകൾ, കാന്റീനുകൾ, തട്ട് കച്ചവടക്കാർ, കാറ്ററിംഗ് യൂണിറ്റുകൾ, അങ്കണവാടികൾ, ഹോസ്റ്റലുകൾ, മെസ്, കുടിവെള്ള വിതരണക്കാർ, വാഹനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നവർ എന്നിവർക്കായാണ് മേള സംഘടിപ്പിക്കുന്നത്. മേള ഗുണഭോക്താക്കൾ ഉപയോഗപ്പെടുത്തമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിച്ചു.