ഇരിങ്ങാലക്കുട: സ്കൂട്ടറിലിടിച്ച കാർ നിർത്താതെ പോയി. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ഇരിങ്ങാലക്കുട പോലീസ് ആശുപത്രിയിലെത്തിച്ചു. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി കോന്പരുപറന്പിൽ ഗോപാല(75) നാണ് പരിക്കേറ്റത്.
രാവിലെ പത്തരയോടെ തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ എസ്എൻ നഗറിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിൽ ഡോക്ടറെ കണ്ട് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗോപാലൻ. പിന്നിലൂടെ വന്ന കാർ സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി നിർത്താതെ പോകുകയായിരുന്നു. നിയന്ത്രണം വിട്ട് സ്കൂട്ടറിൽനിന്ന് വീണ ഗോപാലന് തലയ്ക്ക് മുറിവേൽക്കുകയും കയ്യിനും കാലിനും പരിക്കേൽക്കുകയും ചെയ്തു. സംഭവം കണ്ട് സമീപത്തെ കടക്കാർ ഓടിയെത്തി. ഇതേസമയം ജീപ്പിലെത്തിയ പോലീസാണ് ഗോപാലനെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ എത്തിച്ചത്.
ഇടിച്ചിട്ട് നിർത്താതെപോയ കാർ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവികൾ പോലീസ് പരിശോധിച്ചു വരികയാണ്.