കൊടകര: കുട്ടികളിൽ നർമബോധം കുറഞ്ഞുവരുന്നതിന് കാരണം വേണ്ടത്ര വായനയില്ലാത്തതുകൊണ്ടാണെന്ന് നടൻ ജയരാജ് വാര്യർ പറഞ്ഞു.
നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും മികച്ചവിജയം നേടിയ വിദ്യാർഥികളേയും അനുമോദിക്കാനായി കൊടകര പഞ്ചായത്ത് സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള വിഷയം പഠിക്കാനും ഇഷ്ടമുള്ള തൊഴിൽ മേഖല തിരഞ്ഞെടുക്കാനും കുട്ടികൾക്ക് ശ്രദ്ധിക്കണമെന്ന് നടൻ ജയരാജ് വാര്യർ പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയവർക്ക് ജയരാജ് വാര്യർ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷാജു, സെക്രട്ടറി കെ. അജിത തുടങ്ങിയവർ സംസാരിച്ചു.