കുളിമുട്ടം: മതിലകം ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ പദ്ധതിയായ പ്രതിഭാതീരം കായികതീരം എന്നിവക്ക് തുടക്കമായി. പൊക്ലായി കലാഭവൻ സാംസ്കാരിക നിലയത്തിൽവച്ചു കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സി.എസ്. നിർമൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് പദ്ധതി വിശദീകരണം നടത്തി. സ്റ്റേറ്റ് മിഷൻ ട്രൈബൽ കോ-ഓർഡിനേറ്റർ പ്രഭാകരൻ, ഡിപിഎം റെജി തോമസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. വി.എസ്. ശ്രീജിത്ത് ക്ലാസ്നയിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ സുമതി സുന്ദരൻ, എം.കെ. പ്രേമാനന്ദൻ, സിഡിഎസ് ചെയർപേഴ്സണ്‍ ബേബി പ്രഭാകരൻ, പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്ത് മെന്പറുമായ പി.കെ. ബിജു ജനപ്രതിനിധികളായ കെ.കെ. സഗീർ, പി.എം. അരുണ്‍ലാൽ, ജെസ്ന ഷമീർ, പ്രിയ ഹരിലാൽ, അക്കാദമിക് കമ്മിറ്റി അംഗം ടി.എസ്. സജീവൻഎന്നിവർ സംസാരിച്ചു. തുടർന്നുവരുന്ന എല്ലാ ഞായറാഴ്ചകളിലും വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ഫുട്ബോൾ കോച്ചിീഗ് ക്ലാസും നടക്കും.