അങ്കമാലി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി സൈക്ലിംഗ് ക്ലബ്ബുകളുടെ സഹായത്തോടെ സംഘടിപ്പിച്ച ‘ഹാർട്ടത്തോൺ’ സമാപിച്ചു. മുസിരിസ് സൈക്ലിംഗ് ക്ലബ്, സൊസൈറ്റി ഫോർ ഹാർട്ട് ഫൈലിയർ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ, ഭീമ ജ്വല്ലറി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച യാത്രയാണ് ഇന്നലെ കൊച്ചി ഐഎംഎ ഹൗസിൽ സമാപിച്ചത്.
തിരുവനന്തപുരത്തുനിന്നും, കാസർഗോഡ് നിന്നും 23ന് പുലർച്ചെ 5ന് ഒരേ സമയം ആരംഭിച്ച് കേരളത്തിലുടനീളം സഞ്ചരിച്ച യാത്ര 17 ആശുപത്രികൾ, പൊതു സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച യാത്രയിൽ ഡോകടർമാർ ഉൾപ്പെടെയുള്ള 50 അംഗമാണുണ്ടായിരുന്നത്. ഇവർ ഇന്നലെ രാത്രിയോടെ അങ്കമാലിയിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ 7ന് അങ്കമാലി എൽഎഫ് ആശുപത്രിൽനിന്ന് ഡയറക്ടർ ഫാ. ജോയ് അയിനിയാടൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 8.30ന് കൊച്ചി ഐഎംഎ ഹൗസിൽ സമാപിച്ചു.
കാസർകോഡ് നിന്നാരംഭിച്ച യാത്ര കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് വഴിയും, തിരുവനന്തപുരത്ത് ആരംഭിച്ച യാത്ര കൊല്ലം, ആലപ്പുഴ, തിരുവല്ല, കോട്ടയം പാലാ, തൊടുപുഴ വഴിയും കൊച്ചിയിൽ എത്തിച്ചേരുകയായിരുന്നു. വിവിധ ആശുപത്രികളിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധരാണ് ഹാർട്ടത്തോണിന് നേതൃത്വം നൽകിയത്.