കൊച്ചി: പതിനേഴാമത് ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍സ്കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ കാക്കനാട് അസീസി വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 300ൽപ്പരം താരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ 15 പോയിന്റ് നേടിയാണ് ആതിഥേയര്‍ കിരീടംസ്വന്തമാക്കിയത്. 12 കാറ്റഗറിയിലായിരുന്നു മത്സരം. 10 പോയിന്റുകള്‍ വീതം നേടിയ എളമക്കര ഭവന്‍സും തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയവും റണ്ണേഴ്സ് അപ്പ് ട്രോഫി പങ്കിട്ടു. സമാപന സമ്മേളനത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ജോ പോള്‍ അഞ്ചേരി സമ്മാനദാനം നിര്‍വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. ജോര്‍ജ് മാതിരപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സുമ പോള്‍, എന്‍.ആര്. നീരദ എന്നിവര്‍ പ്രസംഗിച്ചു.