ന്യുഡൽഹി: ഡിഎംഎ ജനക്പുരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഞദ149, ഇന്ദിരാ പാർക്ക് ഓഫീസിൽ ആഘോഷിച്ചു. ജനുവരി 26ന് രാവിലെ 10ന് ഏരിയ സെക്രട്ടറി ജോസ് കാപ്പൻ പതാക ഉയർത്തി റിപബ്ലിക് ദിന സന്ദേശം നൽകി. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിനു വിമൻസ് വിംഗ് ജോയിന്റ് കണ്‍വീനർ ത്രേസ്യമ്മ സ്വാഗതം ആശംസിച്ചു.
ചിത്ര രചനാ മത്സരത്തിൽ വിവിധ വിഭാഗത്തിൽ സമ്മാനാർഹരായ കുട്ടികൾക്ക് ട്രഷറർ റെജിമോൻ കെ. എൽ, ഇൻടേർനൽ ഓഡിറ്റർ സജി ബി, ജോയിന്റ് സെക്രട്ടറിമാരായ ബെന്നി, പ്രദീപ്കുമാർ, ജോയിന്റ് ട്രഷറർ സിഡി ജോസ് എന്നിവർ സമ്മാന ദാനം നിർവഹിച്ചു. വിമൻസ് വിംഗ് ജോയിന്റ് കണ്‍വീനർ ബിൻസി ഗിരീഷ് ആശംസകൾ നേർന്നു. വിമെൻസ് വിംഗ് കണ്‍വീനർ ജെസി ഹരി യോഗത്തിന് നന്ദി പറഞ്ഞു. യോഗാനന്തരം എല്ലാവർക്കും മധുരം വിതരണം ചെയ്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡിഎംഎ ജനക്പുരി ഏരിയ റിപബ്ലിക് ദിനം ആഘോഷിച്ചു
09:15 PM Jan 28, 2021 | Deepika.com