കുരിയച്ചിറ: സെന്റ് ജോസഫ് പള്ളിയുടെ നിത്യാരാധന കേന്ദ്രത്തിന്റെ 15-ാം വാർഷികം നടത്തി. വൈകീട്ട് 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന്, ഫാൻസി വെടിക്കെട്ട് എന്നിവയോടെ ആഘോഷങ്ങൾക്ക് വികാരി ഫാ. തോമസ് വടക്കൂട്ട്, അസിസ്റ്റന്റ് വികാരി ഫാ. ഗ്രിജോ മുരിങ്ങാത്തേരി, നടത്തു കൈക്കാരൻ ടോമി ചിറമ്മൽ കുഞ്ഞാവു എന്നിവർ നേതൃത്വം നൽകി.
രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. വാർഷികത്തോടുനുബന്ധിച്ച് കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 5.30ന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ധ്യാനം, തുടർന്ന് എട്ടു വരെ ആരാധന എന്നിവ ഉണ്ടായി. ചിയാരം വിജയമാത പള്ളി വികാരി ഫാ. ജെയ്സണ് പുലിക്കോട്ടിൽ ധ്യാനം നയിച്ചു.