എരുമപ്പെട്ടി: തിരുഹൃദയ ദർശന സമൂഹത്തിന്റെ കുടുംബസംഗമവും ഫാ. ജോസ് തെക്കേക്കരയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും നടത്തി. പൊതുസമ്മേളനം ദർശന സമൂഹം അതിരൂപതാ ഡയറക്ടർ ഫാ. പോൾസണ്‍ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദർശനസമൂഹം കപ്ലോൻ വികാരി ഫാ. ജോഷി ആളൂർ അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ദർശന സമൂഹം സ്ഥാപക കപ്ലോൻ ഫാ. ഫ്രാൻസിസ് നീലങ്കവിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പൗരോഹത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന അതിരൂപതാ ദർശനസമൂഹം മുൻ ഡയറക്ടർ ഫാ. ജോസ് തെക്കേക്കരയെ യോഗത്തിൽ ആദരിച്ചു.
സഹവികാരി ഫാ. ലിവിൻ ചൂണ്ടൽ പതാക ഉയർത്തി. നിർമല സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസിലിൻ എസ്എച്ച്, അതിരൂപതാ ദർശനസമൂഹം പ്രസിഡന്റ് തോമസ് ജോസ്, കൈക്കാരൻ കെ. ജോണ്‍ ലൂയിസ്, ഏകോപന സമിതി കണ്‍വീനർ കെ.എം. ഫ്രാൻസിസ്, മതബോധന പ്രിൻസിപ്പൽ എ.എ. സെബാസ്റ്റ്യൻ, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനർ കെ.ടി. സിന്റോ, ദർശനസമൂഹം വനിതാ പ്രസിഡന്റ് റീന വർഗീസ്, പ്രസിഡന്റ് എം.കെ. ജോഷി, കണ്‍വീനർ കെ.സി. ഡേവീസ്, സെക്രട്ടറി എം.കെ. വിൻസെന്റ്, വനിത വിഭാഗം സെക്രട്ടറി ശ്രുതി ബെന്നി എന്നിവർ പ്രസംഗിച്ചു.
എരുമപ്പെട്ടി തിരുഹൃദയ ദർശന സമൂഹം കുടുംബസംഗമത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയ്ക്ക് സ്ഥാപക കപ്ലോൻ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ കാർമികത്വം വഹിച്ചു.
ഫാ. ജോസ് തെക്കേക്കര സന്ദേശം നൽകി. തുടർന്ന് കലാപരിപാടികൾ ഉണ്ടായി. വിവിധ തലങ്ങളിൽ പ്രവർത്തിച്ച ദർശനസമൂഹം അംഗങ്ങളെ ആദരിച്ചു. കുടുംബസംഗമത്തിനോടാനുബന്ധിച്ച് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കായികമത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.