ഗുരുവായൂർ: ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സർക്കാർതലത്തിൽ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സംയോജിത പ്രചരണ പരിപാടികളുടെ നഗരസഭാതല പ്രവർത്തനങ്ങൾക്കായുളള സമിതി രൂപീകരിച്ചു.
26ന് നഗരസഭ കെ. ദാമോദരൻ ഹാളിൽ ചേർന്ന സംഘാടകസമിതി യോഗം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, നഗരസഭാ കൗണ്‍സിലർമാർ, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, പോലീസ്, എക്സൈസ് വകുപ്പ് പ്രതിനിധികൾ, മറ്റ് സർക്കാർ വകുപ്പ് പ്രതിനിധികൾ രാഷ്ട്രീയ സാംസ്ക്കാരിക സംഘടനാ ഭാരവാഹികൾ, സ്കൂൾ - കോളജ് അധ്യാപകർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ്മാർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് പിള്ള ലഹരി വിരുദ്ധ ക്ലാസെടുത്തു.