കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 2021-2022 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി, മാതൃകാ പദ്ധതിയായി ആരംഭിച്ച ഉറവിട മാലിന്യ സംസ്കരണത്തിനു തുടക്കമായി. മാലിന്യ സംസ്ക്കരണം ലക്ഷ്യമാക്കി മുഴുവൻ വീടുകളിലും ബയോ ബിൻ വിതരണവും ആരംഭിച്ചു. 18 വാർഡുകളുള്ള പഞ്ചായത്തിൽ ആദ്യഘട്ടമായി 437400 രൂപ ചെലവിലാണു പദ്ധതി നടപ്പാക്കിയത്. തുടർന്ന് ഇതര വാർഡുകളിലും ആരംഭിക്കും.
12-ാം വാർഡിലെ എരനെല്ലൂർ അങ്കണവാടിയിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ദേശീയ അധ്യാപക പുരസ്കാരം നേടിയ ലില്ലി ടീച്ചർക്ക് ബയോ ബിൻ നല്‍കിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ചു. പി.ടി. ജോസ് വിശദീകരണം നല്കി. പി.എസ്. സന്ദീപ്, ടി.പി. പ്രജീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.സി. സെബാസ്റ്റ്യൻ മാസ്റ്റർ, എക്സൈസ് ഓഫീസർ രതിക ഷാജി, ടി.കെ. കൊച്ച, നൂർജഹാൻ റഫീഖ്, അന്നാസ് സൈമണ്‍, പി.വി. കൃഷ്ണൻ, വി.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.