വടക്കാഞ്ചേരി: വരവൂരിൽ പിഞ്ചുകുഞ്ഞിനു തെരുവുനായയുടെ കടയേറ്റു. വരവൂർ ചാത്തൻകോട്ടിൽ വീട്ടിൽ ഉമ്മറിന്റെ ഇളയ മകൾ ആദിലക്കാണു തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ തെരുവ് നായ ഓടിവന്ന് ആക്രമിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
കുഞ്ഞിന്റെ മുഖത്തും മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്. പ്രദേശത്ത് തെരുവുനായ്ശല്യം അതിരൂക്ഷമാണെന്നു നാട്ടുകാർ പരാതിപ്പെട്ടു. തൊട്ടടുത്ത പ്രദേശമായ ചിറ്റണ്ടയിൽ ആഴ്ചകൾക്കു മുന്പ് 13 വയസുള്ള വിദ്യാർഥിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചിരുന്നു.
മെഗാ അദാലത്ത്
നടത്തും
പുന്നയൂർക്കുളം: അണ്ടത്തോട് സബ് രജിസ്ട്രാഫീസിൽ ഒറ്റത്തവണതീർപ്പാക്കലിന്റെ ഭാഗമായി മെഗാ അദാലത്ത് നടത്തും. വ്യാഴാഴ്ച നടക്കുന്ന അദാലത്തിൽ ആധാരങ്ങൾ വിലകുറച്ചു കാണിച്ച് അണ്ടർ വാല്യുവേഷൻ നേരിടുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കുന്നതും കുറവ് മുദ്രവിലയുടെ 70 ശതമാനം ഇളവും അനുവദിക്കുന്നതാണ്.
കൂടാതെ ഇവർക്കു ജപ്തി നടപടിയിൽനിന്ന് ഒഴിവാക്കാനുള്ള അവസരവും കൂടിയാണെന്ന് സബ് രജിസ്ട്രാർ ഓഫീസർ അറിയിച്ചു.