മാള: പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സുഹൃത്തിനെ അകാരണമായി മർദിച്ചതായി പരാതി.
കുഴൂർ മാടവന സൂരജാണ് മർദനമേറ്റതായി പരാതി ഉന്നയിച്ചിട്ടുള്ളത്. ഇയാൾ മാള സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 24ന് വൈകീട്ട് ആറരക്കാണ് സംഭവം നടന്നത്. സൂരജിന്റെ സുഹൃത്തായ പണിക്കശ്ശേരി സുനിലിനെ കസ്റ്റഡിയിലെടുക്കാനായാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം കാരണം തിരക്കിയ തന്നെ പോലീസ് ഉദ്യോഗസ്ഥരിലൊരാൾ മർദിച്ചുവെന്നാണ് സൂരജ് പറയുന്നത്. പോലീസിനെ തടയുവാൻ ശ്രമിച്ച സൂരജിനെ പിടിച്ചുമാറ്റുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സ്ത്രീയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസിൽ സുനിലിനെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് എത്തിയത്.
കേസുമായി ബന്ധപ്പെട്ട് പലവട്ടം സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും എത്താതിരുന്നതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു.