കൊരട്ടി: കോനൂർ അഖിലകേരള ഓണക്കളി മത്സരത്തിൽ നിസരി കലാഭവൻ നടവരന്പ് ജേതാക്കളായി. നടനകലാവേദി പൊഞ്ഞനം കാട്ടൂർ രണ്ടാംസ്ഥാനവും, ഭരതം ആർട്സ് ഇരിങ്ങാലക്കുട മൂന്നാംസ്ഥാനം നേടി.
ഓണക്കളി മത്സരം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. സനിഷ്കുമാർ ജോസഫ് എംഎൽഎ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, ബി.ഡി. ദേവസി, കെ.പി. തോമസ്, സിനിമാതാരങ്ങളായ സിജു വിത്സൻ, ഹരിശ്രീ അശോകൻ, വിഷ്ണു വിനയ്, സരയു മോഹൻ, നീന കുറുപ്പ്, സംവിധായകൻ വിനയൻ, തിരക്കഥാകൃത്ത് അഭയകുമാർ, പുല്ലാങ്കുഴൽ വിദഗ്ധൻ രാജേഷ് ചേർത്തല എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് സിനിമാതാരം കൈലാഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ.ആർഎൽവി രാമകൃഷ്ണൻ, ഫാ. ഡേവിസ് ചിറമ്മൽ, ശ്രീരേഖ സന്ദീപ്, അനാമിക അജിത്ത്കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.