+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും ഉ​ല്ലാ​സ യാ​ത്ര​ക​ൾ​ക്ക് കെഎ​സ്ആ​ർ​ടി​സി

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഹാ​ന​വ​മി, ദീ​പാ​വ​ലി അ​വ​ധി​ക​ൾ ക​ണ​ക്കു​കൂ​ട്ടി ഉ​ല്ലാ​സ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി െക​എ​സ്ആ​ർ​ടി​സി ഇ​രി​ങ്ങാ​ല​ക്കു​ട ഡി​പ്പോ. ഓ​ണാ​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​
വീ​ണ്ടും ഉ​ല്ലാ​സ യാ​ത്ര​ക​ൾ​ക്ക് കെഎ​സ്ആ​ർ​ടി​സി
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഹാ​ന​വ​മി, ദീ​പാ​വ​ലി അ​വ​ധി​ക​ൾ ക​ണ​ക്കു​കൂ​ട്ടി ഉ​ല്ലാ​സ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി െക​എ​സ്ആ​ർ​ടി​സി ഇ​രി​ങ്ങാ​ല​ക്കു​ട ഡി​പ്പോ.
ഓ​ണാ​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക​ൾ വി​ജ​യി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണി​ത്. ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ലാ​ണ് യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​ത്. മ​ല​ക്ക​പ്പാ​റ, നെ​ല്ലി​യാ​ന്പ​തി, മൂ​ന്നാ​ർ ജം​ഗി​ൾ സ​ഫാ​രി, വാ​ഗ​മ​ണ്‍, ആ​ഡം​ബ​ര ക​പ്പ​ലി​ൽ ഉ​ല്ലാ​സ​യാ​ത്ര, പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ർ​ശ​ന​വും വ​ള്ള​സ​ദ്യ​യും തു​ട​ങ്ങി​യ​വ​യാ​ണ് യാ​ത്ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
മ​ല​ങ്ക​ര ഡാം, ​കാ​ഞ്ഞാ​ർ വ്യൂ ​പോ​യി​ന്‍റ്, അ​ഡ്വെ​ഞ്ച​ർ പാ​ർ​ക്ക്, ഫൈ​ൻ വാ​ലി, മു​ട്ട​ക്കു​ന്ന് എ​ന്നി​വ​യ​ട​ങ്ങു​ന്ന വാ​ഗ​മ​ണ്‍ യാ​ത്ര​ക്ക് ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്ക് ആ​യി​രം​രൂ​പ​യും ആ​ഴ​ക്ക​ട​ൽ അ​ട​ക്കം അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​പ്പ​ൽ ഉ​ല്ലാ​സ​യാ​ത്ര​ക്ക് 2800, അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്ക് 1100 എ​ന്നി​ങ്ങ​നെ​യും നെ​ല്ലി​യാ​ന്പ​തി​ക്ക് ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ 690, മൂ​ന്നാ​ർ ജം​ഗി​ൾ സ​ഫാ​രി​ക്ക് ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ 900, പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് 1300, മ​ല​ക്ക​പ്പാ​റ​യ്ക്ക് 430 എ​ന്നി​ങ്ങ​നെ​യാ​ണ് യാ​ത്രാ​നി​ര​ക്ക്. മ​ല​ക്ക​പ്പാ​റ, നെ​ല്ലി​യാ​ന്പ​തി, മൂ​ന്നാ​ർ ജം​ഗി​ൾ സ​ഫാ​രി, വാ​ഗ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ട്ടു​ദി​വ​സം വീ​ത​വും ക​പ്പ​ൽ​യാ​ത്ര​യും പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര​ദ​ർ​ശ​ന​യാ​ത്ര​യും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഡം​ബ​ര ക​പ്പ​ൽ​യാ​ത്ര ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കും മ​റ്റു​ള്ള​വ രാ​വി​ലെ​യു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും 04802823990, 8921163326.