പടിയൂർ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയങ്ങൾ പിൻവലിക്കണമെന്നും പദ്ധതിയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പടിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഒപ്പുശേഖരണം നടത്തി. വാർഡുകളിൽനിന്നുള്ള ഒപ്പ് ശേഖരണത്തിന്റെ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരൻ സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. വിബിൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് എന്നിവർ പ്രസംഗിച്ചു.