കൊച്ചി: പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച പെന്ഷന് പദ്ധതിയില്‍ കുടിശിക വരുത്തുന്നവരില്‍ നിന്ന് കൊള്ളപ്പലിശ ഈടാക്കുന്നതായി പരാതി. മൂന്നുമാസത്തിലേറെ കുടിശികയുള്ളവരില്‍ നിന്നും പ്രീമിയം തുകയുടെ രണ്ടിരട്ടി പിഴപ്പലിശയായി വാങ്ങുന്നുവെന്നാണ് പ്രവാസി പെന്ഷന് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ ആരോപണം.
മനുഷായൂസ് മുഴുവന്‍ അന്യരാജ്യങ്ങളില്‍ ജോലിയെടുത്തു മടങ്ങിവരുന്ന പ്രവാസികളെ പിഴിയുന്ന ഇത്തരം ദ്രോഹനടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന് അനക്കമില്ലെന്നും അസോസിയേഷന് ചെയര്മാന് ഡോ. എസ്. അഹമ്മദ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രണ്ടു തവണ പെന്ഷന് തുക വര്‍ധിപ്പിച്ചു. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് 500 രൂപയായിരുന്ന പെന്ഷന് തുക പലഘട്ടങ്ങളിലായി വര്‍ധിപ്പിച്ച് ഇപ്പോള്‍ 3500 രൂപയിലെത്തി.
മാസം 200 രൂപ വീതമാണ് പ്രീമിയം അടയ്ക്കുന്നത്. തുടര്‍ച്ചയായി മൂന്നുമാസത്തിലേറെ മുടക്കം വന്നാല്‍ പ്രീമിയം തുകയുടെ രണ്ടിരട്ടി പിഴപ്പലിശ മാത്രമായി നല്‍കേണ്ടി വരുന്നു എന്നതാണ് നിലവിലെ അവസ്ഥ.
പെന്ഷന് വിഹിതത്തിലേക്ക് അങ്ങോട്ടു നല്കുന്ന പണത്തിന് കുടിശിക വരുത്തിയാല്‍ കൊള്ളപ്പലിശ ഈടാക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് അസോസിയേഷന്റെ നിലപാട്.
പ്രവാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുക, പ്രവാസി പെന്ഷന് പ്രായപരിധി ഉയര്‍ത്തുക, അതിലേക്കുള്ള സര്‍ക്കാര്‍ വിഹിതം കൂട്ടുക, 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒറ്റ പ്രീമിയം ഏര്‍പ്പെടുത്തുക, പ്രവാസികള്‍ക്ക് നിയമസഹായം നല്കാന് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന് ഉന്നയിച്ചു. മുഖ്യരക്ഷാധികാരി ബഷീര്‍ അരീമ്പ്ര, വര്‍ക്കിംഗ് ചെയര്മാന് ഗുലാം മുഹമ്മദ്, വൈസ് ചെയര്മാന് പി.ടി. ആന്റണി, ജനറല്‍ സെക്രട്ടറി പി.ജി. മുരുകന്, ട്രഷറര്‍ വില്ലറ്റ് കൊറേയ, ജില്ലാ സെക്രട്ടറി ലീലാമ്മ ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.