കൊടകര: കൊളത്തൂരിൽ ദേശീയപാതയോരത്തുള്ള സ്വകാര്യപറന്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പറന്പിലെ മദിരാശി മരത്തിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. മുപ്പതു വയസ് തോന്നിക്കുന്ന ആളെ തരിച്ചറിഞ്ഞിട്ടില്ല. കൊടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.