പെരിന്തൽമണ്ണ: സഹജരുടെ ദു:ഖം ഏറ്റെടുത്തവർക്കേ സേവാപ്രവർത്തനത്തിൽ മുന്നോട്ടു പോകാൻ കഴിയൂവെന്ന് കാരേക്കാട് രാമാനന്ദാശ്രമം മഠാധിപതി ഡോ. ധർമാനന്ദ സ്വാമികൾ. ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ സമ്മേളനം പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിശുദ്ധിയുള്ള കാര്യകർത്താക്കളുടെ ആത്മസമർപ്പണത്തിലൂടെ മാത്രമേ സമൂഹത്തിൽ മാതൃകാപരമായി പ്രവർത്തിക്കാൻ കഴിയൂ. അശരണരായ പിന്നാക്ക ഗ്രാമീണ മേഖലയെ സ്വയം പര്യാപ്തരാക്കാൻ സേവാഭാരതിയുടെ പ്രവർത്തനം കൊണ്ടു മാത്രമേ കഴിയൂ.
ഐക്യരാഷ്ട്രസഭ പോലും അംഗീകരിച്ച സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ അധ്യക്ഷൻ വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി വിദ്യാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജയപ്രകാശ് അരിന്പൂത്ത് പ്രസംഗിച്ചു. എൻ. സത്യഭാമ സംഘടനാ പരിചയം നിർവഹിച്ചു. ഒളിന്പ്യൻ ആകാശ് എസ്. മാധവൻ, കവയിത്രി ജലജ പ്രസാദ്, ചോലനായ്ക്കർ വിഭാഗത്തിലെ ഗവേഷകനും നിലന്പൂർ സ്വദേശിയുമായ സി.വിനോദ്, കോഴിക്കോട് സർവകലാശാലയിൽ നിന്നു മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ സി.പി നന്ദിത എന്നിവരെ അനുമോദിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിഡി. വിജയൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ’സേവാമൃതം’ സുവനീറിന്റെ പ്രകാശനം സ്വാഗതസംഘം ചെയർമാൻ ലീലാകൃഷ്ണൻ വെള്ളോടി നിർഹിച്ചു. സുവനീറിന് പേരു നിർദേശിച്ച പി. ബാലകൃഷ്ണൻ, അഡ്വ. പ്രവീണ്കുമാർ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലീലാകൃഷ്ണൻ വെള്ളോടിയും സദാനന്ദൻ അങ്ങാടിപ്പുറവും നെൻമിനിയിൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള 45 സെന്റ് സ്ഥലത്തിന്റെ പ്രമാണം ദേശീയ സേവാഭാരതിയുടെ സേവാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വിജയന് കൈമാറി. സംസ്ഥാന ഘടകം തവനൂർ യൂണിറ്റിനു നൽകുന്ന പാലിയേറ്റീവ് കെയർ വാഹനത്തിന്റെ താക്കോൽ ദാനം ഡി. വിജയൻ നിർവഹിച്ചു. പ്രതിനിധികൾക്കു പരിശീലനവും നൽകി.