കൊടകര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികളുടെ എണ്ണം വെട്ടിക്കുറക്കുന്നതിനെതിരെ കൊടകര പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി.
കൊടകര പഞ്ചായത്തിലെ 35,689 ജനസംഖ്യയിൽ 3,422 പേർ തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽ കാർഡ് ഉള്ളവരാണ്. ഇതിൽ 2,283പേർ സജീവ തൊഴിലാളികളാണ്. ഇതിൽ 2,087പേർ സ്ത്രീകളാണ്. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾ പ്രവൃത്തികളുടെ എണ്ണം വെട്ടിക്കുറക്കൽ എന്നിവ തൊഴിലുറപ്പു തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ജനസാന്ദ്രത കൂടുതലുള്ള കൊടകര പഞ്ചായത്തിന് തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ കഴിയാത്ത സാഹചര്യമായതിനാൽ ഇവർക്ക് ആവശ്യമായ തൊഴിൽ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇന്റർനെറ്റ് കണക്ടിവിറ്റി കാര്യക്ഷമമാക്കണമെന്നും കഴിഞ്ഞ ഒന്നരവർഷത്തോളം കേന്ദ്രത്തിൽ നിന്നും മെറ്റീരിയൽ ഫണ്ട് ലഭ്യമാകാതിരുന്നത് പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനും ഉപജീവന പ്രോത്സാഹന പ്രവർത്തനങ്ങൾക്കും ആസ്തികൾ സൃഷ്ടിക്കുന്നതിനും തടസങ്ങൾ സൃഷ്ടിക്കുന്നതായും പ്രമേയത്തിൽ പറയുന്നു.
മൂന്നുമാസത്തിനുള്ളിൽ മെറ്റീരിയൽ ഫണ്ട് നൽകുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭ്യമാക്കണമെന്നും ഭരണ സമിതി ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രജീഷ് പ്രമേയം അവതരിപ്പിച്ചു. അംഗം ടി.കെ. പദ്മനാഭൻ പിൻതുണച്ച പ്രമേയം ഏകകണ്ഠമായി യോഗം അംഗീകരിച്ചതായി പ്രസിഡന്റ് അന്പിളി സോമൻ അറിയിച്ചു.