കൊരട്ടി: തിരുമുടിക്കുന്ന് വടക്കേ കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ സമാപിച്ചു. ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ പാട്ടുകുർബാനക്കും ലദീഞ്ഞിനും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. നവീൻ ഉൗക്കൻ കാർമികനായി. തിരുനാൾ നൊവേനക്ക് കാർമികത്വം വഹിച്ചത് ഫാ. റോയി വെണ്ണൂക്കാരനായിരുന്നു.
ഫാ. നവീൻ ഉൗക്കൻ വചനസന്ദേശം നൽകി. തുടർന്ന് നടന്ന ഉൗട്ടുനേർച്ച തിരുമുടിക്കുന്ന് പള്ളി സഹവികാരി ഫാ. റോബിൻ വാഴപ്പിള്ളി വെഞ്ചിരിച്ചു. തിരുനാൾ കമ്മിറ്റി കണ്‍വീനർ ജോഷി ജോസ് പാറേക്കാടൻ, കുടുംബ യൂണിറ്റ് പ്രസിഡന്റുമാരായ ബാബു കണ്ണന്പുഴ, ബെന്നി പോൾ വല്ലൂരാൻ, മിനി ജിമ്മി വെണ്ണൂക്കാരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി തിരുനാൾ പരിപാടിക്ക് നേതൃത്വം നൽകി.