+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യശേ​ഖ​ര​ത്തി​ൽ നി​ന്നുകി​ട്ടി​യ സ്വ​ർ​ണമാ​ല ഉ​ട​മ​യ്ക്കു കൈ​മാ​റി

ചേ​ർ​പ്പ്: ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർമ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യശേ​ഖ​ര​ത്തി​ൽ നി​ന്നു കി​ട്ടി​യ സ്വ​ർ​ണമാ​ല ഉ​ട​മ​യ്ക്ക് കൈ​മാ​റി മാ​തൃ​ക​യാ​യി. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ
പ്ലാ​സ്റ്റി​ക് മാ​ലി​ന്യശേ​ഖ​ര​ത്തി​ൽ നി​ന്നുകി​ട്ടി​യ  സ്വ​ർ​ണമാ​ല ഉ​ട​മ​യ്ക്കു കൈ​മാ​റി
ചേ​ർ​പ്പ്: ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർമ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യശേ​ഖ​ര​ത്തി​ൽ നി​ന്നു കി​ട്ടി​യ സ്വ​ർ​ണമാ​ല ഉ​ട​മ​യ്ക്ക് കൈ​മാ​റി മാ​തൃ​ക​യാ​യി.
ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ വ​ലി​യക​ത്ത് ഷാ​ജ​ഹാ​ൻ ഭാ​ര്യ ഹാ​ജി​റ , ന​ടു​വി​ൽ​ത്ത​റ ജോ​ഷി ഭാ​ര്യ ലി​റ്റി എ​ന്നി​വ​ർ​ക്കാ​ണ് മാ​ലി​ന്യം ത​രം തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ന്ന​രപ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണമാ​ല ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച​ത്. ഇ​വ​ർ ചേ​ർ​പ്പ് പോ​ലീ​സി​ൽ മാ​ല കൈ​മാ​റു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ട​മ​യാ​യ ശേ​വ​ൻ കു​ഴി മു​ഹ​മ്മ​ദാ​ലി യ്ക്ക് ​ചേ​ർ​പ്പ് സിഐ ടി.​വി. ഷി​ബു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല കൈ​മാ​റി.
ചാ​ഴൂ​ർ പ​ഞ്ചാ​യ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു​ലാ​ൽ, വാ​ർ​ഡ് അം​ഗം ര​മ്യ ഗോ​പി​നാ​ഥ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പണവും രേഖകളുമടങ്ങിയ പഴ്സ്
ഉടമയ്ക്കു തിരികെ നല്കി

വ​ട​ക്കേ​ക്കാ​ട്: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യ്ക്കു തി​രി​കെ ന​ല്കി യു​വാ​വ് മാ​തൃ​ക​യാ​യി.
ഞ​മ​നേ​ങ്ങാ​ട് കു​ന്ന​ത്തു​വ​ള​പ്പി​ൽ തൈ​സീ​റി​നു ക​ട​ന്പു​ള്ളി എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ​ഴ്സ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സി​ൽ തൈ​സീ​ർ പ​ഴ്സ് ഏ​ൽപ്പിക്കുകയും പ​ഴ്സി​ലെ രേ​ഖ​കൾ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഞ​മ​നേ​ങ്ങാ​ട് തേ​ല​പ്പു​റ​ത്ത് കൃ​ഷ്ണ​കു​മാ​റി​ന്‍റെ​താ​ണെ​ന്നു മ​ന​സി​ലാ​യി ഉ​ട​നെ കൃ​ഷ്ണ​കു​മാ​റി​നെ വി​ളി​ച്ചു വ​രു​ത്തു​യും പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശ്രീ​ധ​ര​ൻ മാ​ക്കാ​ലി​ക്ക​ൽ, പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ര​മേ​ശ് ചേ​ന്പി​ൽ പൊ​തുപ്ര​വ​ർ​ത്ത​കാ​യ എ​ൻ​എംം ബ​ക്ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് പഴ്സ് ഉ​ട​മ​യ്ക്കു കൈ​മാ​റി.