പഴയന്നൂർ : കൊണ്ടാഴി - കുത്താന്പുള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി-കുത്താന്പുള്ളി പാലത്തിന്റെ യും അപ്രോച്ച് റോഡിന്റെയും സ്ഥലമേറ്റെടുപ്പ് ഇന്നു നടക്കും.
കൊണ്ടാഴി - കുത്താന്പുള്ളി റോഡ് ,പാലം സ്ഥലം ഏറ്റെടുപ്പും, സ്ഥലം വിട്ടുനല്കുന്നവർക്കുള്ള നഷ്ടപരിഹാര വിതരണവും ഇന്ന് ഉച്ചതിരിഞ്ഞു 3.30ന് കുത്താന്പുള്ളി പടിഞ്ഞാറേ ദേവസ്വം മണ്ഡപത്തിൽ വച്ച് നടക്കും. മന്ത്രി കെ. രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളുടെ ശ്രമഫലമായാണ് പദ്ധതിക്ക് ഇത്രയും വേഗം കൈവന്നത്.
2016-17 കിഫ്ബി സ്കീമിൽ ഉൾപ്പടുത്തി ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി വില്ലേജിനെയും - കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗായത്രിപ്പുഴക്കു കുറുകെ നിർമിക്കുന്നതിനുള്ള പദ്ധതിയാണ്.
ചരിത്ര പ്രസിദ്ധമായ കുത്താന്പുളളി നെയ്ത്തു ഗ്രാമത്തെ മറുകരയിലെ ചേലക്കര - മായന്നൂർ - ഒറ്റപ്പാലം റോഡിലേക്കു മായന്നൂർകാവ് ക്ഷേത്രത്തിനു സമീപം വന്നു ബന്ധിപ്പിക്കുന്ന പാലമാണ്. ആകെ മൂന്നു പാലങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത് . പുഴയ്ക്കു കുറുകേയുള്ള ഒരു പാലം , പ്രളയത്തിനോട് അനുബന്ധിച്ചു പുഴ വഴിമാറി ഒഴുകിയ കുത്താന്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ ഒരു പാലം , കൂടാതെ ഇറിഗേഷൻ കനാൽ കുറുകെ വരുന്നതിനാൽ ആ ഭാഗത്തുള്ള ഒരു മൈനർ ബ്രിഡ്ജ് എന്നിവ കൂടാതെ പാലത്തിന്റെ അപ്പ്രോച് റോഡും ആണ് പദ്ധതിയുടെ ഭാഗമായുള്ളത്.
പദ്ധതിയുടെ ആകെ നീളം : 1115 മീറ്റർ ( പാലവും അനുബന്ധ റോഡും ഉൾപ്പെടെ ) അപ്പ്രോച്ച് റോഡിനു 12.00 മീറ്ററും പാലത്തിനു 11.00 മീറ്ററുമാണ് വീതി.
പുഴയ്ക്കു കുറുകേയുള്ള പാലത്തിന്റെ ആകെ നീളം 155.74 മീറ്ററും പാലത്തിന്റെ വീതി 11.00 മീറ്ററുമാണ് . പ്രളയത്തിനോട് അനുബന്ധിച്ചു പുഴ വഴി മാറി ഒഴുകിയ കുത്താന്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ ഒരു പാലത്തിന്റെ ആകെ നീളം 194.80 മീറ്ററും പാലത്തിന്റെ വീതി 11.00 മീറ്ററുമാണ് .ഇറിഗേഷൻ കനാൽ ഭാഗത്തെ മൈനർ ബ്രിഡ്ജിന്റെ ആകെ നീളം 20.144 മീറ്ററും , പാലത്തിന്റെ വീതി 11.00 മീറ്ററുമാണ് . പാലങ്ങളുടെ നീളം 376 മീറ്ററും , പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നീളം 739 മീറ്റർ അടക്കം പദ്ധതിയുടെ ആകെ നീളം 1115 മീറ്റർ ആണ് . പദ്ധതിയുടെ പുതുക്കിയ ഡിപിആർ പ്രകാരമുള്ള അടങ്കൽ തുകയായ 31.55 കോടി രൂപയുടെ ഭരണാനുമതി ക്കായി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്.
1.6069 ഹെക്ടർ ഭൂമിയാണ് ഈ പ്രോജക്ടിനുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത് . ഭൂമി ഏറ്റെടുക്കലിനു വേണ്ടി ആകെ 6,27,99,887/ രൂപയാണ് അനുവദിച്ചിട്ടുളത്.
ഇന്നു നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ജില്ലാ പഞ്ചായത്തംഗം ദീപ എസ്. നായർ, ത്രിതല പഞ്ചായത്ത് പ്രതിനിധികളും, റവന്യൂ, കെആർഎഫ്ബി, കിഫ്ബി ഉദ്യോഗസ്ഥരും, പദ്ധതി പ്രദേശത്തെ പൊതു ജനങ്ങളും പങ്കെടുക്കും.