തിരുവില്വാമല: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് തിരുവില്വാമല ഗ്രാമ പഞ്ചായത്തിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ അധ്യക്ഷനായി. തൊഴിൽ ദിനങ്ങൾ ഫലപ്രദമായ് ഉപയോഗിക്കുന്നതിനും പദ്ധതി വഴി തൊഴിൽ മേഖല വർധിപ്പിക്കുവാനും പാളിച്ചകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനുമായാണ് സോഷ്യൽ ഓഡിറ്റ് സംഘടിപ്പിച്ചത്. സോഷ്യൽ ഓഡിറ്റ് ബ്ലോക് റിസോഴ്സ് പേഴ്സണ്‍ മോനിഷ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സ്മിത സുകുമാരൻ , രാമചന്ദ്രൻ വെട്ടുകാട്ടിൽ, വിനി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എം. എസ്. രോഹിണി, പ്രശാന്തി രാമരാജൻ, അക്രഡിറ്റഡ് എൻജിനീയർ ശരണ്യ കേശവൻ, കെ.എൻ. ശാന്തികൃഷ്ണ, ടി. ഐശ്വര്യ, പി. മീര, വി. പ്രിയ, കെ.എം. രാധിക തുടങ്ങിയവർ പങ്കെടുത്തു.