കുന്നംകുളം: ചാലിശേരി - ചങ്ങരംകുളം പാതയിൽ ഗവ. എൽപി സ്കൂളിനു സമീപം ഇന്നലെ രാവിലെ വൈദ്യുതി പോസ്റ്റിൽ ടോറസ് ലോറി ഇടിച്ചു.
ലോറിയുടെ ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് മൂന്ന് വശത്തേക്ക് പോകുന്ന ലൈനുകളിൽ നിന്ന് തീപ്പൊരികളും വലിയ ശബ്ദവും ഉണ്ടായി. വൈദ്യുതി ലൈനുകൾ താഴെ വീഴുകയും ചെയ്തു.
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എൽപി സ്കൂൾ, സ്വകാര്യ ട്യൂഷൻ സെന്റർ എന്നിടങ്ങളിലേക്ക് ധാരാളം വിദ്യാർഥികൾ സഞ്ചരിക്കുന്ന പാതയാണിത്. ഞായറാഴ്ചയായതിനാൽ വൻ ദുരന്തം ഒഴിവായി. ചാലിശേരി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസം ഒഴിവാക്കി .
ഉച്ചയോടുകൂടി തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃ സ്ഥാപിച്ചു.
കെഎസ്ഇബി സബ് എൻജിനീയർ സി. ഷമീമ്, കെഎസ്ഇബി ജീവനക്കാരായ സി.ഐ. ജോസ്, സുജീഷ് , ഹംസ ,താഹിർ , രതീഷ് , മമ്മുട്ടി , സുബ്രഹ്മണൻ എന്നിവർ നേതൃത്വം നൽകി.