ചാവക്കാട്: പോപ്പുലർഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനിടയിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
പിഎഫ്ഐ പ്രവർത്തകരായ കടപ്പുറം അഞ്ചങ്ങാടി കീലാട്ട് മുഹമ്മദ് അമ്മാർ (25), കടപ്പുറം കറുകമാട് പോക്കാക്കില്ലത്ത് മുഹമ്മദ് ഇസ്മയിൽ (38) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഹർത്താൽ ദിനത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്ത് വാഹനങ്ങൾക്കും മറ്റും നേരെ ആക്രമണം നടത്തിയതിനാണ് അറസ്റ്റ്.
സിസിടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.