കയ്പമംഗലം: ഭാരത് ജോഡോ യാത്രയുടെ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ ശേഖരിച്ച് രാഹുൽഗാന്ധിക്ക് സമ്മാനമായി നൽകി ഒന്പതാം ക്ലാസ് വിദ്യാർഥിനി. കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് അനസിന്റെയും ഫാത്തിമയുടേയും മകൾ ആയിഷ അനസനാണ് ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് വിവിധ അച്ചടി മാധ്യമങ്ങളിൽ വന്ന വാർത്തകൾ ക്രോഡീകരിച്ച് രാഹുൽഗാന്ധിക്ക് സമ്മാനിച്ചത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങളുടേയും കുട്ടികൾക്കൊപ്പമുള്ളതും പതിനായിരങ്ങൾ അണിനിരന്ന റാലിയുടേയും ശ്രദ്ധേയമായ ചിത്രങ്ങൾ ജാഥാ ക്യാപ്റ്റന് നൽകിയ ക്യാൻവാസിൽ ഇടം നേടിയിരുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ തുടച്ചുമാറ്റി ഭാരതത്തിലെ ജനങ്ങൾ ഒരുമിക്കണമെന്നും രാഹുൽ ഗാന്ധി ഇന്ത്യയിലെ പ്രധാനമന്ത്രിയായി കാണണമെന്നതുമാണ് ആഗ്രഹമെന്ന് കാട്ടൂർ അൽബാബ് സ്കൂളിലെ വിദ്യാർഥിനിയായ ആയിഷ അനസ് പറഞ്ഞു. പിതാവ് അനസ് അബൂബക്കർ കയ്പമംഗലം ഈസ്റ്റ് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റാണ്.