മൂന്നാര്‍: ദേവികുളം സബ് കളക്ടറുടെ ഓഫീസിനു സമീപം റോഡിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ രക്തക്കറ കന്നുകാലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. രക്തപ്പാടുകള്‍ മനുഷ്യന്റേതാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കന്നുകാലിയുടെ വയറില്‍ ഉണ്ടായ മുറിവില്‍ നിന്നാണ് രക്തം വീണതെന്നും വനം വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
ജനവാസ മേഖലകളില്‍ വന്യജീവി സാന്നിധ്യമുണ്ടായാല്‍ ഉടന്‍തന്നെ ആ മേഖലകളിലുള്ളവര്‍ക്ക് മൊബൈലില്‍ സന്ദേശം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും വന്യജീവി സഞ്ചാരം നിരീക്ഷിക്കുവാന്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.