തിരുവില്വാമല: ഭാരതപ്പുഴ പാന്പാടികടവിൽ 50 വയസ് തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. കാവി മുണ്ടും വെള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ചെക്ക് ഡാമിനു സമീപം കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.