പുതുനഗരം: വീടിന്റെ മുൻഭാഗം വാതിലിന്റെ കട്ടിളയിൽ തലയിടിച്ച് താഴെ വീണ് സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പുതുനഗരം കരിപ്പോടുത്തറ മണിയുടെ മകൻ മുരളി (38) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നിന് മൂത്രമൊഴിക്കാനായി കിടപ്പുമുറിയിൽ നിന്നും പുറത്തു വന്നപ്പോഴാണ് തലയടിച്ച് വീണത്. പുതുനഗരം പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.