അളഗപ്പനഗർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. വെണ്ടോർ ചെറുവത്തൂർ കല്ലൂക്കാരൻ ജോസാണ് (ഒൗസേഫ് -69) മരിച്ചത്. കഴിഞ്ഞ 12ന് യൂണിയൻ സ്റ്റോപ്പിനു സമീപം ഇയാൾ സഞ്ചരിച്ച സ്കൂട്ടർ ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജോസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്ക്ക് മരിച്ചു. ഭാര്യ: പരേതയായ ഷീല. മക്കൾ: ജെൻസി, ഷെൻസി, ജോസഫ്. മരുമകൻ: ആന്റണി. സംസ്കാരം ഇന്ന് 3.30 ന് വെണ്ടോർ സെന്റ് മേരീസ് പള്ളിയിൽ.
ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്ക്ക് മരിച്ചു. ഭാര്യ: പരേതയായ ഷീല. മക്കൾ: ജെൻസി, ഷെൻസി, ജോസഫ്. മരുമകൻ: ആന്റണി. സംസ്കാരം ഇന്ന് 3.30 ന് വെണ്ടോർ സെന്റ് മേരീസ് പള്ളിയിൽ.