പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഒപി അടുത്ത മാസം രണ്ടിന് ആരംഭിക്കും. മണ്ഡലത്തിലെ ആരോഗ്യ - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്ന അവലോകന യോഗത്തിലാണു തീരുമാനം. കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, എം.എച്ച്. ഹരീഷ്, തഹസിൽദാർ കെ. ശാന്തകുമാരി, ഡോ. നിധിൻ കൃഷ്ണ, വി.ആർ. ദീപ, പൊതുമരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സ്കൂളിലെ പ്രധാന അധ്യാപകർ, കൈറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനത്തിനു സജ്ജമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണം ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു യോഗത്തിൽ നിർദേശം നൽകി.