പുന്നയൂർക്കുളം: തയ്ക്കൊണ്ടോ അസോസിയേഷൻ തൃശൂർ ജില്ലാ ജനറൽ ബോഡി യോഗം പുന്നയൂർക്കുളം ആൽത്തറ സെന്ററിലെ കെജി സ്പോർട്സ് ഹാളിൽ നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനന്തകുമാർ പ്രഭാഷണം നടത്തി. തുടർന്ന് ഇലക്്ഷൻ വരണാധികാരിയായ ജോബ് രാജിന്റെ സാന്നിധ്യത്തിൽ 2022 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.കെ.ഷബീബ് - പ്രസിഡന്റ്, ബഷീർ താമരത്ത് - ജനറൽ സെക്രട്ടറി, പി.ജെ.ലേഖ - ട്രഷറർ, ആന്‍േറാ തോമസ്, കെ.എൽ.മഹേഷ് - വൈസ് പ്രസിഡന്റുമാർ, പി.ഐ. ജോയി, പി.വി.ലക്ഷ്മി - ജോയിന്റ് സെക്രട്ടറിമാർ, വി.കെ.അബ്ദുൾ റഹിമാൻ, മുഹമ്മദ് മുംഷീർ, ആൽബിൻ ബാബു, പി.എ.ആഷിക്, മുഹമ്മദ് ഷാഹിൻ, പി.എൻ.നസ്രിയ എന്നിവരെ എക്സിക്യൂട്ടീവ് മെന്പർമാരായും സ്പോർട്സ് കൗണ്‍സിലിലേക്ക് കെ.എൽ. മഹേഷിനെയും ഒളിന്പിക് അസോസിയേഷനിലേക്ക് എം.കെ.ഷബീബ്, ബഷീർ താമരത്ത് എന്നിവരെയും കെ.എൽ.മഹേഷിനെ അസോസിയേഷൻ മെന്പറായും നോമിനേറ്റ് ചെയ്തു.