ഗുരുവായൂർ: തൈക്കാട് സർവീസ് സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം ഇന്ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നിന് ബാങ്ക് പരിസരത്താണു സമ്മേളനം. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എംപി മുഖ്യാതിഥിയാകും.
ബാങ്കിന്റെ ആദ്യകാല പ്രസിഡന്റുമാരേയും അംഗങ്ങളേയും കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ ആദരിക്കും. തുടർന്ന് കലാസന്ധ്യയുണ്ടാകും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കുന്നത്ത് പരമേശ്വരൻ, സി.ജെ. ബേബി, സി.കെ. സദാനന്ദൻ, കെ. അബ്ദുൾ ജബ്ബാർ, കെ.എസ്. ബിജു എന്നിവർ പങ്കെടുത്തു.