ചാവക്കാട്: തെരുവുനായ് ശല്യത്തിനു പരിഹാരം കാണുന്നതിനു വെറ്ററിനറി സർജൻ നിർവഹണ ഉദ്യോഗസ്ഥയായി പ്രത്യേക പദ്ധതിക്കു രൂപം നൽകാൻ കൗണ്‍സിൽ യോഗം തീരുമാനിച്ചു. ഇതിനായി ലക്ഷം രൂപ വകയിരുത്തുന്നതിനും തീരുമാനിച്ചു. തെരുവുനായ് ശല്യം കുറയ്ക്കുന്നതിനുവേണ്ടിയുള്ള എബിസി പരിപാടികൾക്കു പുറമേയാണ് സ്പെഷൽ പ്രോജക്ട്.
നഗരസഭയിലെ കുടുംബ വ്യക്തിഗത ആനൂകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു. 32-ാം വാർഡിലെ പുത്തൻകടപ്പുറം എം.ബി. മൊയ്തു റോഡ് നഗരസഭ ഏറ്റെടുത്തു. മാലിന്യസംസ്കരണ കേന്ദ്രത്തിലെ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. നാലാം വാർഡിലെ പൈപ്പ് ലൈൻ ചോർച്ച അടിയന്തരമായി പരിഹരിക്കും.
ഇതിനിടെ, തകർന്ന റോഡ്, കത്താത്ത തെരുവുവിളക്കുകൾ, പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവൽ ഒന്നിനും പരിഹാരം കാണുന്നില്ലെന്നു പരാതി പറയുന്പോൾ ഇപ്പോൾ ശരിയാക്കാമെന്ന മറുപടി പറയാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നു പ്രതിപക്ഷം ആരോപിച്ചു. പരിഹാരം കാണാതെ കൗണ്‍സിലർമാരും ജനങ്ങളും ദുരിതത്തിലാണെന്നു പ്രതിപക്ഷ കൗണ്‍സിലർമാരായ കെ.വി. സത്താർ, ബേബി ഫ്രാൻസിസ്, ജോയ്സി ആന്റണി, ഷാഹിദ മുഹമ്മദ്, സുപ്രിയ രാമേന്ദ്രൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.