പാവറട്ടി: വെങ്കിടങ്ങ് സെന്ററിലെ പൊതുമരാമത്ത് റോഡിന് കുറുകെയുള്ള കൾവർട്ട് നിർമാണത്തിനെതിരെ പ്രതിഷേധം. കൾവർട്ട് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ആവശ്യത്തിന് ഇരുന്പുകന്പി ഉപയോഗിച്ചിട്ടില്ലന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. മാലിനി, അസിസ്റ്റന്റ് എൻജിനീയർ കെ.ജെ. സിജി എന്നിവർ സ്ഥലത്തെത്തി ബിജെപി നേതാക്കളായ പ്രേമൻ നന്പിയത്ത്, ഷൈജൻ നന്പനത്ത്, ജബ്ബാർ വെങ്കിടങ്ങ് എന്നിവരുമയി ചർച്ച നടത്തി കോണ്ക്രീറ്റിംഗിന്റെ വിശദവിവരങ്ങൾ വിശദീകരിച്ചു നൽകിയതിനുശേഷം വൈകീട്ടാണു നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.