വടക്കാഞ്ചേരി: കോണ്‍ഗ്രസിൽ നിന്നു രാജിവച്ച് നാലുപേർ സിപിഐയിൽ ചേർന്നു. ഏറേക്കാലം മാരാത്തുകുന്ന്, മംഗലം എന്നീ പ്രദേശങ്ങളിൽ കോണ്‍ഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്നവരാണ് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്.
വടക്കാഞ്ചേരി സിപിഐ പാർട്ടി ഓഫീസിൽ നടന്ന സ്വീകരണയോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ. സോമനാരായണൻ ഉദ്ഘാടനം ചെയ്തു. സിപിഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇ.എം. സതീശൻ, പുതിയ അംഗങ്ങളെ ഹാരമണിയിച്ച് സ്വീകരിച്ചു.
എ.എ. റിയാസ് അധ്യക്ഷത വഹിച്ചു. സി പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എ. മഹേഷ്, കെ.പി. തോമസ്, എം.എ. വേലായുധൻ, അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.