പുന്നംപറന്പ്: തെക്കുംകര കൃഷിഭവനും മച്ചാട് സെന്റ് ആന്റണീസ് ദേവാലയവും സംയുക്തമായി പള്ളിയിൽ നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മദർ സിസ്റ്റർ റെജി സിഎസ്എസ് അധ്യക്ഷത വഹിച്ചു.
ബ്രദർ നിധിൻ താഴത്ത്, കൈക്കാരൻമാരായ വർഗീസ് ചാലയ്ക്കൽ, സിൻസണ്‍ തേർമഠം, ആന്റണി ചിരിയങ്കണ്ടത്ത്, ഇടവക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ബ്രദർ നിധിൻ താഴത്ത്, കൈക്കാരൻമാരായ വർഗീസ് ചാലയ്ക്കൽ, സിൻസണ്‍ തേർമഠം, ആന്റണി ചിരിയങ്കണ്ടത്ത്, ഇടവക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.